June 14, 2026

ബാലവേല വിരുദ്ധ ദിനം: വെള്ളമുണ്ടയിൽ അക്ഷരവിളംബരം സംഘടിപ്പിച്ചു

0
IMG_20260614_163252
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറി സർഗ്ഗവേദിയുടെ നേതൃത്വത്തിൽ അക്ഷരവിളംബരം സംഘടിപ്പിച്ചു. വെള്ളമുണ്ട എ.യു.പി. സ്കൂൾ പ്രധാനാധ്യാപിക ഷൈല പി. ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. സുധാകരൻ അധ്യക്ഷത വഹിച്ചു. എ. രാജഗോപാൽ, ബാബുരാജ് എൻ.കെ., ദിതി കെ.ടി., ആദിഷ് ജെ., മുഹമ്മദ് അദ്നാൻ, അശ്വിൻ എസ്. മുരളി എന്നിവർ സംസാരിച്ചു. സർഗ്ഗവേദി സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും ത്രേസ്യ എം.ജെ. നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *