July 23, 2026

ജലസംരക്ഷണ സന്ദേശവുമായി ജെ. സി. ഐ പുൽപ്പള്ളി; വാട്ടർ സേവിംഗ് പ്രോജക്ട് ശ്രദ്ധേയമാകുന്നു

0
IMG_20260723_091112
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജെ. സി. ഐ പുൽപ്പള്ളി നടപ്പിലാക്കുന്ന വാട്ടർ സേവിംഗ് പ്രോജക്ട് ജനകീയമാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലത്തിന്റെ മൂല്യം ഓർമ്മപ്പെടുത്തുകയും അനാവശ്യമായ ജല പാഴാക്കൽ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗമായി പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം ഹോട്ടലുകളിലും കൂൾബാറുകളിലും “ജലം അമൂല്യമാണ്… പാഴാക്കരുത്” എന്ന സന്ദേശമുള്ള ബോർഡുകൾ സ്ഥാപിച്ചു. ജെ. സി. ഐ പുൽപ്പള്ളിയുടെ ഈ മാതൃകാപരമായ സംരംഭത്തെ ഹോട്ടൽ ഉടമകളും വ്യാപാരികളും പൊതുജനങ്ങളും അഭിനന്ദിച്ചു. ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രയോജനം ചെയ്യുമെന്ന് ഹോട്ടൽ ഉടമകൾ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും ജലവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനുമായി ഇനിയും കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ജെ. സി. ഐ പുൽപ്പള്ളി പ്രസിഡന്റ് ലിയോ പി ഡി സി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *