June 22, 2026

പി.എം ജൻമൻ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ മന്ത്രി  ടി. സിദ്ധിഖ് കൈമാറി

0
IMG_20260622_090009
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പി.എം ജൻമൻ ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ സമ്പൂർണ ഭവനങ്ങളുടെ താക്കോൽ ദാനം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാടക്കുന്ന് ജവഹ‍ർ ഉന്നതിയിൽ കാർഷിക വികസന -ക‍ർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ് നിർവഹിച്ചു. അഞ്ച് കുടുംബങ്ങൾക്കുള്ള വീടിൻ്റെ താക്കോൽ മന്ത്രി കൈമാറി. ഗോത്ര, പട്ടികജാതി, തീരദേശ മേഖലകളിൽ പ്രത്യേകം ഭവന പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഭവന പദ്ധതികൾ ഒരുമിച്ച് നടപ്പാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി വിവിധ വകുപ്പുകൾക്ക് കീഴിൽ ഫലപ്രദമായി ഓരോ വിഭാഗത്തിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്സൺമാരായ ഇ.ആ‍ർ പുഷ്പ, പി.പി രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനിമോൾ എം.ജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ച‍ർ, ജോൺസി സജി, സജീഷ് കുമാർ, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആ‍ർ ബാലൻ, പി.കെ ജോൺ, പി.എ.യു പ്രൊജക്ട് ഡയറക്ടർ ജി.പി ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് ബാബു വാളൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ‍ർ എം.ജി അനിൽ കുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ‍ർ സി മുഹമ്മദ് ഷഹീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *