June 22, 2026

ലഹരിക്കെതിരെ വൺ മില്യൻ തൂഫാൻ ഗോളുമായി പഴൂർ സെൻ്റ് ആൻ്റണീസ് എ.യു.പി.സ്‌കൂൾ 

0
IMG_20260622_173100
By ന്യൂസ് വയനാട് ബ്യൂറോ

പഴൂർ: ലഹരിയുടെ കടന്നുകയറ്റത്തിനെതിരെ വിദ്യാർത്ഥികളെയും സമൂഹത്തെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘വൺ മില്യൻ തൂഫാൻ ഗോൾ’ ലഹരി വിരുദ്ധ ക്യാമ്പയിന് പഴൂർ സെൻ്റ് ആൻ്റണീസ് എ.യു.പി. സ്കൂളിൽ ആവേശകരമായ തുടക്കം കുറിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി അസി. എക്സൈസ് ഇൻസ്‌പെക്ടർ  സൈമൺ കെ എം.നിർവഹിച്ചു.ഹെഡ്മാസ്റ്റർ സാബു പി ജോൺ,സീനിയർ അസിസ്റ്റൻറ് ജോഷി ജോർജ്, പി.റ്റി.എ. വൈസ് പ്രസിഡൻ്റ്  അരുൺ, കേരള ടീമിലേക്കും വയനാട് ടീമിലേക്കും സെലക്ഷൻ ലഭിച്ച പൂർവ്വ വിദ്യാർത്ഥികളായ റഹീസ് റിയാസ്, റമീസ് റിയാസ്, എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. തുടർന്ന് 1000 ഗോൾ ചലഞ്ച് എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *