August 29, 2026

രക്ഷിതാക്കളും അധ്യാപകരും ലഹരിക്കെതിരെയുള്ള തൂഫാൻ സേനയുടെ ഭാഗമാകണം: കെ.എ.ടി.എഫ്

0
IMG_20260624_163122
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ :സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തെ ചെറുക്കാൻ സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ ലഹരി നിർമാർജ്ജന പ്രവർത്തനത്തിൽ രക്ഷിതാക്കളും അധ്യാപകരും പങ്കാളിയാകണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അഭ്യർത്ഥിച്ചു. മാരകമായ രാസ ലഹരികൾ വ്യാപിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിലേക്കാണ്. ശക്തരായ ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ പൊതു സമൂഹത്തിൻ്റെ പിന്തുണ അനിവാര്യമാണ്.

ചടങ്ങ്കെ  .എ.ടി.എഫ് മാനന്തവാടി സബ് ജില്ല യോഗം ജില്ല സെക്രട്ടറി ജാഫർ പി.കെ ഉദ്ഘാടനം ചെയ്തു. യൂനുസ് .ഇ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ നൗഷാദ് കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വനിത വിംഗ് സെക്രട്ടറി ടി.നസ്രിൻ ,ജലീൽ എം, മൻസൂർ.കെ ,

റഊഫ്‌ വാഫി, ബാസിൽ ബി യൂസുഫ്, രഹ് ന.കെ സുബൈർഗദ്ദാഫി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *