സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിച്ചു
കൽപ്പറ്റ: ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരുപതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ നടന്ന ദിനാചരണ പരിപാടികള്‍ എ.ഡി.എം കെ.അജീഷ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാകേഷ് കുമാര്‍ അധ്യക്ഷനായി. 2007 മുതലാണ് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിച്ചു തുടങ്ങിയത്.
പരിപാടികളുടെ ഭാഗമായി സെമിനാറും ജില്ലയിലെ വകുപ്പ് ജീവനക്കാര്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി ഉമ്മര്‍ക്കോയ, ജില്ലാ ടൗണ്‍ പ്ലാനര്‍, കെ.എസ് രജ്ഞിത്ത്, റിസര്‍ച്ച് ഓഫീസര്‍ പി അനഘ, വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി.ആര്‍ ജയരാജ്, റിസര്‍ച്ച് ഓഫീസര്‍ എന്‍.ജെ ഷിബു എന്നിവര്‍ സംസാരിച്ചു.





Leave a Reply