June 29, 2026

വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20260629_170921
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കൽപ്പറ്റ എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ക്യാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കൃഷി ക്ലബ്ബ് തുടങ്ങി കൃഷിയുടെ പ്രാധാന്യം വളർന്നു വരുന്ന സമൂഹത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

 

ചടങ്ങിൽ സ്കൂളിൽ നിന്നും ഈ വർഷം വിരമിച്ച സ്റ്റാഫ് അംഗങ്ങളായ കെ. അരവിന്ദാക്ഷൻ, പി. പ്രേമ എന്നിവരെയും ആദരിച്ചു. യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. സുധാകരൻ നായർ, പ്രിൻസിപ്പാൾ എ. കെ. ബാബു പ്രസന്നകുമാർ, യൂണിയൻ പ്രതിനിധി കെ. മുരളീധരൻ, മുൻ പി.ടി.എ. പ്രസിഡന്റ് കെ. പ്രകാശൻ, മദർ പി.ടി.എ. അംഗങ്ങളായ മിനി കെ., സൗമ്യ പി.എം., മണിയമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി. കെ. രാജീവ്, വിദ്യാർത്ഥി പ്രതിനിധി രൂപ ജന്ന എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *