July 7, 2026

‘ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി വിഡി സതീശൻ

0
IMG_20260707_152023
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടിയിലെ അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മേപ്പാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

 

രണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാഗ്യകരമായ ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *