മനുവിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകും – ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
സുൽത്താൻ ബത്തേരി: പൊൻകുഴി ഉന്നതിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മനുവിന്റെ വീട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.എൽ.എ, മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പട്ടികവർഗ്ഗ വികസന മന്ത്രിക്കും കത്ത് നൽകുമെന്ന് എം.എൽ.എ അറിയിച്ചു. അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തി, ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദർശനത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ എം.കെ., ലെനീഷ് കെ.ജി. എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.





Leave a Reply