July 20, 2026

മനുവിന്റെ മരണം: പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി വേണമെന്ന് ഉസ്മാൻ മൗലവി

0
IMG_20260719_194826
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മുത്തങ്ങ പെൺകുഴിയിൽ സൈക്കിൾ ഓടിക്കുന്നതിനിടെ അപകടത്തിൽ പെട്ട് 11 കാരൻ മനു മരിക്കാനിടയായ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനും പനമരം ബദ്റുൽഹുദാ സെക്രട്ടറിയുമായ പി. ഉസ്മാൻ മൗലവി സംസ്ഥാന പോലീസ് മേധാവിയോടും വയനാട് ജില്ലാ പോലീസ് ചീഫിനോടും ആവശ്യപ്പെട്ടു. കുട്ടി റോഡരുകിൽ വീണ് കിടക്കുന്നത് കണ്ടിട്ടും ആ പിഞ്ചോമനയെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിൽ പോലീസുകാർ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. അപകടം നടന്ന് ഒരു മണിക്കൂർ വൈകി ആംബുലൻസ് എത്തുന്നത് വരെ കാത്ത് നിന്നതിനാലാണ് രക്തം വാർന്ന് മനു മരിക്കാൻ ഇടയായതെന്നും, സംഭവം നേരിൽ കണ്ട പോലീസുകാർ കുട്ടിയെ പോലീസ് ജീപ്പിൽ കയറ്റാൻ തയ്യാറായില്ല എന്നുമാണ് കേൾക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *