July 19, 2026

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20260719-WA0084
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പി ഡി സി ലാബും ജെ സി ഐ പുൽപ്പള്ളിയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാക്കം പി ഡി സി ലാബിൽ നടത്തിയ ക്യാമ്പിൽ പാക്കം, ദാസനക്കര, നിർവാരം, കുറിച്ചിപ്പറ്റ എന്നീ പ്രദേശങ്ങളിലെ ഏകദേശം 200 രോഗികൾക്ക് ജീവിതശൈലി രോഗ നിർണയ പരിശോധനകൾ നടത്തി.

ക്യാമ്പ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇരുപതാം വാർഡ് മെമ്പർ ബാബു മൈലാടി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ലിയോ പി ഡി സി, സുമേഷ് എം.ജി, ഇ റ്റി ബാബു, ഇ എ ശങ്കരൻ, പാക്കം ബാബു, അഞ്ജന എം എന്നിവർ സംസാരിച്ചു.

മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ജനങ്ങൾക്കും ആവശ്യമായ ആരോഗ്യ പരിശോധനയും വിദഗ്ധരുടെ നിർദേശങ്ങളും ലഭ്യമാക്കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *