രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റയിൽ ‘യുവഭേരി’ സംഘടിപ്പിച്ചു
കൽപ്പറ്റ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അനീതിക്കും അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ രാഷ്ട്രീയ യുവജനതാദൾ (ആർവൈജെഡി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9-ന് കൽപ്പറ്റയിൽ വച്ച് ‘യുവഭേരി’ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. ഹംസ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ പ്രസിഡൻ്റ് ഡി. രാജൻ, ആർവൈജെഡി സംസ്ഥാന സെക്രട്ടറി കെ.ടി. ഹാഷിം, യു.എ. അജ്മൽ സാജിദ്, എൻ.ഒ. ദേവസ്സി, കെ.എസ്. ബാബു, ജോർജ് പോത്തൻ, പി.ജെ. ജോമിഷ്, ജി. റെജി, നേമി രാജൻ, പി.എം. ഷബീറലി, ജോസ് ദേവസി, നിസാർ പള്ളിമുക്ക് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply