പീസ് വില്ലേജിനൊപ്പം വ്യാപാരദിനം ആഘോഷിച്ച് കെ വി വി ഇ എസ് പടിഞ്ഞാറത്തറ യൂണിറ്റ്
പടിഞ്ഞാറത്തറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ദിനാഘോഷം വയനാട് പീസ് വില്ലേജിനൊപ്പം ചേർന്ന് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പി. ഹൈദ്രു നിർവ്വഹിച്ചു. ചടങ്ങിൽ ദീർഘകാലമായി പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായൻ, കെ.ടി. കുഞ്ഞബ്ദുള്ള എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നാസർ സ്വാഗതവും കെ. മൊയ്തു നന്ദിയും പറഞ്ഞു.





Leave a Reply