യാത്രക്കാരുടെ തള്ളിക്കയറ്റം; ബത്തേരി–ഗുണ്ടൽപേട്ട പ്രിയദർശിനി സർവീസ് മുടങ്ങി
ബത്തേരി: ദെന്താ കഥ….യാത്ര സൗജന്യമായപ്പോൾ ഗുണ്ടൽപേട്ടിലേക്ക് പ്രിയദർശിനി ബസിൽ കയറിപ്പറ്റാൻ ബത്തേരിയിലെ സ്ന്റാൻഡിലേക്ക് സ്തീകളുടെ കുത്തൊഴുക്ക്. അമിതയാത്രക്കാരെ തുടർന്ന് സുരക്ഷ മുൻനിർത്തി രാവിലെ പത്തരക്കുള്ള സർവ്വീസ് നടത്താനാതെ ജീവനക്കാർ. ഗുണ്ടൽപേട്ടിലുള്ള പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ കൂട്ടത്തോടെ ബത്തേരിയിലേക്ക് എത്തുകയാണ് സ്ത്രീജനം. വയനാട്ടിൽ നിന്നുള്ളതിനേക്കാർ കൂടുതൽ പേർ എത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാണ്.
അതിരാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് മുതല്‍ വൈകുന്നേരം 4.20 നുള്ള ട്രിപ്പ് വരെ ഹൗസ് ഫുള്‍ ആയി തന്നെയാണ് ബസിന്റെ യാത്ര. ഗുണ്ടല്‍പേട്ടിലെ മുന്തിരിത്തോട്ടവും പൂപാടങ്ങളും കാണാന്‍ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് എത്തുന്നവരാണ് ബത്തേരി നഗരത്തിലെ സ്റ്റാന്റില്‍ പ്രിയദര്‍ശിനി ബസ് കയറാന്‍ കാത്തുനില്‍ക്കുന്നത്.
രാവിലെ ഏഴുമണി മുതല്‍ തന്നെ ബസ് അമിത ലോഡുമായാണ് യാത്ര. തുടര്‍ന്ന് ഒമ്പത് മണിക്കും 10.20നും ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും 2.20നും ഉള്ള യാത്രകളെല്ലാം ഒരു ബസില്‍ കൊള്ളാവുന്നതിലുമധികം യാത്രക്കാരുമായാണ് പോകാറുള്ളതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലോഡില്‍ ബസിന്റെ ടയറും ജോയിന്റും പൊട്ടുന്ന സംഭവങ്ങള്‍ വരെ ഉണ്ടായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അമ്പത് പേര്‍ ഇരുന്നും 20 പേര്‍ നിന്നും യാത്ര ചെയ്യാന്‍ അനുമതിയുള്ള ബസില്‍ 140 പേര്‍ വരെ യാത്ര ചെയ്യുന്നുണ്ട്. ചിലപ്പോൾ ഗുണ്ടല്‍പേട്ട് സ്റ്റാൻഡിലെത്തിയിട്ടും കൂട്ടത്തോടെ സ്ത്രീകള്‍ ബസില്‍ നിന്നിറങ്ങുക പോലും ചെയ്യാതെ, ഇതേ ബസില്‍ ഇവര്‍ തിരികെ വന്ന അനുഭവവും ജീവനക്കാര്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രിയദർശിനി ബസിലെ സ്ത്രീകളുടെ തള്ളിക്കയറ്റത്തെ കുറിച്ച് സുല്‍ത്താൻ ബത്തേരി-ഗുണ്ടല്‍പേട്ട് റൂട്ടിലോടുന്ന ബസ് ജീവനക്കാര്‍ വലിയ ആശങ്കയാണ് പങ്കുവെക്കുന്നത്.





Leave a Reply