August 12, 2026

പിതൃസ്മരണയിൽ മലക്കാട് മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം

0
WhatsApp Image 2026-08-12 at 11.45.55 AM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ. മീനങ്ങാടി മലക്കാട് മഹാദേവക്ഷേത്രത്തിൽ കർക്കടക വാവു ബലിതർപ്പണം പുലർച്ചെ 5 മണി മുതൽ ആരംഭിച്ചു. ചടങ്ങുകൾക്ക് ആചാര്യൻ പുൽപള്ളി കരിയാത്തുംപാറ സുധീഷ് ശാന്തി നേതൃത്വം നൽകി.

മരിച്ചുപോയ പിതൃക്കൾക്കായി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുക്കളോ നടത്തുന്ന കർമ്മമാണ് ബലിതർപ്പണം. ബലി അർപ്പിക്കുന്നതിലൂടെ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. നിരവധി പേരാണ് ബലിതർപ്പണത്തിനായി മലക്കാട് മഹാദേവക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം പ്രസിഡന്റ് പിടി ഗോപാലക്കുറുപ്പ്, സെക്രട്ടറി രവി ചേനാൽ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *