October 13, 2026

പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും: എസ്ഡിപിഐ

0
WhatsApp Image 2026-08-13 at 12.57.05 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് അവരുടെ സംഭാവനകൾ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ, സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും സ്മരിച്ചുകൊണ്ട് ആഗസ്റ്റ് 15 ന് ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ 80-ാം സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

“ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന പ്രമേയത്തിലാണ് സംഗമങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതവും സമ്പത്തും ത്യജിച്ച വിവിധ ധാരകളിലുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ ഓർമ്മകൾ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കേവലം ചില വ്യക്തികളിലേക്കോ പ്രസ്ഥാനങ്ങളിലേക്കോ ചുരുക്കാതെ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ കർഷകരും തൊഴിലാളികളും വിദ്യാർഥികളും സ്ത്രീകളും ആദിവാസികളും വിവിധ സാമൂഹിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള ജനങ്ങളുടെ പോരാട്ടചരിത്രം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയോ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ചിലരുടെ സംഭാവനകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തോടുള്ള അനീതിയാണ്. ജനാധിപത്യം, മതനിരപേക്ഷത, പൗരാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.

ആഗസ്റ്റ് 15ന് ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങളിൽ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *