പനമരം കരിമ്പുമ്മലിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
പനമരം: സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവതി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി ഒണ്ടംമ്പെട്ടി വീട്ടിൽ ശ്രീജിത്തിന്റെ ഭാര്യ സി ഡി ദിനൂപ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. ബസ് കയറാൻ പോകുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ് ദിനൂപ.





Leave a Reply