August 16, 2026

ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

0
IMG_20260814_173537
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ബീന വിജയൻ ഉദ്ഘാടനം ചെയ്തു. പി.എ. ഗിരിജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘മതേതര ഇന്ത്യക്കായി കൈകോർക്കാം’ എന്ന വിഷയത്തിൽ പി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പി.ജി. ബീന, എൻ.പി. കുഞ്ഞുമോൾ, പി.വി. ഏലിയാമ്മ എന്നിവർ സംസാരിച്ചു. കെ.വി. വസന്തകുമാരി സ്വാഗതവും കെ. സൈനബ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *