ദേശീയ സബ് ജൂനിയർ റോവിങ്: ബെൽഗ മരിയ സിബിക്ക് സ്വർണം
എടപ്പെട്ടി: ഓഗസ്റ്റ് 5 മുതൽ 9 വരെ കൊൽക്കത്തയിലെ രവീന്ദ്ര സരോവാർ തടാകത്തിൽ വെച്ച് നടന്ന 27-ാമത് ദേശീയ സബ് ജൂനിയർ റോവിങ് (തുഴച്ചിൽ) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി എടപ്പെട്ടി സ്വദേശി ബെൽഗ മരിയ സിബി. ആലപ്പുഴ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായ്) തുഴച്ചിൽ താരവും ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ബെൽഗ. കൽപ്പറ്റ എടപ്പെട്ടി തോട്ടത്തിൽ സിബി-സ്വപ്ന ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി.





Leave a Reply