മെമ്പർഷിപ് വിതരണം ചെയ്തു
കോറോം: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ (ജെ.എസ്.ഒ.വൈ.എ) മലബാർ ഭദ്രാസനതല മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മേഖലാതല വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സോജൻ വാണാക്കുടി നിർവഹിച്ചു. ട്രസ്റ്റി എൻ. പി. ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭദ്രാസന സെക്രട്ടറി എൽദോസ് കെ. പി. മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, മീനങ്ങാടി മേഖല സെക്രട്ടറി മനു അരിമുള, ജെ.എസ്.ഒ.വൈ.എ കോറോം യൂണിറ്റ് ഭാരവാഹികളായ ദാൻ ബേസിൽ, ബേസിൽ ജോസ്, ബേസിൽ കെ. ജോർജ്, എൽദോ പോൾ, അലൻ മാത്യു, ജിൻസൺ പലമല, മഞ്ജു ബേസിൽ കുഴിവേലി, എൽദോ ജോസ് വാഴക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply