വയനാട്ടിൽ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം; അഞ്ചുദിവസ ബാങ്കിംഗ് ഉടൻ നടപ്പാക്കണമെന്ന് യു.എഫ്.ബി.യു
കൽപ്പറ്റ: ഏകപക്ഷീയമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് വ്യവസ്ഥകൾ പിൻവലിക്കുക, അഞ്ചുദിവസ ബാങ്കിംഗ് ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐക്യ ബാങ്ക് യൂണിയൻ മുന്നണിയുടെ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ധർണയിൽ ഇരുനൂറിലേറെ ബാങ്ക് ജീവനക്കാർ അണിനിരന്നു.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സ: മൂർത്തി ധർണ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ കൺവീനർ സ: എബി എ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി സ: സുമോദ് എം.കെ. സ്വാഗതം ആശംസിച്ചു. അഞ്ചുദിവസ ബാങ്കിംഗ് നടപ്പാക്കുന്നതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സന്നദ്ധത അറിയിച്ചിട്ടും തീരുമാനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സ: മാത്യു കെ.വി., സ: സി.ജെ. ജോയ്, സ: അനുഷ എ. എന്നിവർ സംസാരിക്കുകയും സ: സജീവ് വി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അഞ്ചുദിവസ ബാങ്കിംഗ് നടപ്പാക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ധർണ അവസാനിച്ചത്.





Leave a Reply