September 24, 2026

ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കും: പ്രിയങ്ക ഗാന്ധി എം.പി

0
WhatsApp Image 2026-09-24 at 1.08.33 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഗ്രാമങ്ങളും ജനവാസമേഖലകളും ഉൾപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണെന്നും, കോൺഗ്രസ് ഈ വിഷയത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി. കൽപ്പറ്റയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

പദ്ധതിയിൽ നിരവധി ജനവാസമേഖലകൾ ഉൾപ്പെടുന്നുണ്ടെന്ന വിവരമാണ് നിലവിൽ
പുറത്തുവരുന്നത്. ഇക്കാര്യം സംസ്ഥാന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രശ്നം വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെയോ ആവാസവ്യവസ്ഥയെയോ ഒരുതരത്തിലും ബാധിക്കാത്ത രീതിയിൽ അവരുടെ ജീവനോപാധികൾ സംരക്ഷിച്ചു നിർത്തുക എന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *