September 24, 2026

മുട്ടിൽ യത്തീംഖാന കുടുംബ സന്ദർശനം വിജയിപ്പിക്കാൻ വനിതാ കൺവെൻഷൻ

0
WhatsApp Image 2026-09-24 at 1.22.57 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മുസ്ലിം ഓർഫനേജ് കുടുംബ സന്ദർശന പരിപാടി വൻ വിജയമാക്കുവാൻ മാനന്തവാടി മുനിസിപ്പൽ വനിത കൺവെൻഷൻ തീരുമാനിച്ചു. ഒക്ടോബർ 20 ന് ചൊവ്വാഴ്ച നടത്തപ്പെടുന്ന മുട്ടിൽ വയനാട് മുസ്ലിം ഓർഫനേജ് കുടുംബ സന്ദർശനത്തിൽ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

മാനന്തവാടി മഹല്ല് ഖത്തീബ് ജുനൈദ് ഫൈസി കമ്പളക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൽ റഷീദ് പടയൻ അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

മുട്ടിൽ യത്തീംഖാന നടത്തുന്ന വിവിധ പ്രവർത്തനങ്ങളും കുടുംബ സന്ദർശനത്തിന്റെ ആവശ്യകതയും എന്ന വിഷയം വയനാട് മുസ്ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിലിലെ എച്ച്.ഒ.ടി. ഡോ. നജ്മുദ്ദീൻ അവതരിപ്പിച്ചു.

കുടുംബ സന്ദർശനം വിജയിപ്പിക്കുന്നതിനായി വനിതാ വിഭാഗം കമ്മിറ്റി രൂപീകരിച്ചു. മഹല്ല് തലത്തിൽ കുടുംബസംഗമങ്ങൾ നടത്താനും തീരുമാനിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ അമ്മത് മാസ്റ്റർ, പടയൻ മുഹമ്മദ്, മുനിസിപ്പൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഹംസ പള്ളിയാൽ ചെറ്റപ്പാലം, ട്രഷറർ മൊയ്തുട്ടി കുഴിനിലം, ലത്തീഫ് പി.എച്ച്. ചെറ്റപ്പാലം, കണിയാൻകണ്ടി മൊയ്തു, മൊയ്തു പള്ളിക്കണ്ടി, ബാഫഖി ഹോം മാനേജർ മമ്മു മാസ്റ്റർ, ഉസ്മാൻ കോക്കടവ് എന്നിവർ പങ്കെടുത്തു. ട്രഷറർ മൊയ്തുട്ടി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *