November 7, 2026

പശുക്കിടാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; ഉടമയ്ക്കും കിടാവിനും രക്ഷകരായി അഗ്നിരക്ഷാസേന

0
WhatsApp Image 2026-09-24 at 3.14.26 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് 18-ാം വാർഡിൽ പശുക്കിടാവ് കിണറ്റിൽ അകപ്പെട്ടു. നാഗത്താൻകുന്നത്ത്
ബേബിയുടെ പശുക്കിടാവാണ് കിണറ്റിൽ വീണത്. പശുക്കിടാവിനെ രക്ഷിക്കാനായി ബേബി കിണറ്റിലിറങ്ങി അതിനെ പിടിച്ചുനിൽക്കുകയായിരുന്നു. ബേബിയെയും പശുക്കിടാവിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽനിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി. തുടർന്ന് കിണറ്റിലിറങ്ങി ബേബിയെയും പശുക്കിടാവിനെയും സുരക്ഷിതമായി കരയിലെത്തിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ ടി.യുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബിനു എം.ബി., സനൂപ് കെ.എ., ശ്രീകാന്ത് എ.എസ്., അഭിജിത്ത് സിബി, ലജിത്ത് ആർ.സി., ഹോം ഗാർഡ് ബിജു എം.എസ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *