November 7, 2026

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

0
IMG_20260925_112934
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ബി. മിനി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ. ആർ. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘പഠനവും ജീവിതവുമാണ് ലഹരി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പി. ജി. ദിനേഷ് കുമാർ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി വി. കെ. സായൂജ്, അധ്യാപകരായ സ്വപ്ന പീറ്റർ, സിതാര ജോസഫ്, പി. ആർ. തൃദീപ് കുമാർ, സബി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *