പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
മാനന്തവാടി: പണ്ഡിറ്റ് ദീനദായൽ ഉപാദ്ധ്യയുടെ ജന്മദിനത്തിൽ മാനന്തവാടി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം കെ ജയേന്ദ്രൻ അനുസമരണ പ്രഭാക്ഷണം നടത്തി. പുഷ്പാർച്ചന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സുമരാമൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി. വിൽ ഫ്രഡ് ജോസ്, മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ, മണ്ഡലം ജനറൽ സെക്രട്ടറി നിധീഷ് ലോക നാഥൻ, യുമോർച്ച ജില്ല ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, മണ്ഡലം ഉപാദ്ധ്യക്ഷൻ സി.കെ ദേവദാസ്, മണ്ഡലംസെക്രട്ടറി മാരയ മുരുളിധരൻ മൈത്രി നഗർ, തുഷാര പുതിയിടം, സിന്ധു കോശാലി തുടങ്ങിയവർ സംസാരിച്ചു.




Leave a Reply