പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
പുൽപ്പള്ളി: ഫാമിലി ഹോസ്പിറ്റൽസ് പുൽപ്പള്ളി, പി.ഡി.സി ലാബ് പുൽപ്പള്ളി, പഴശ്ശിരാജ കോളേജ് എൻ. എസ്. എസ് യൂണിറ്റ്, മീര ഹോസ്പിറ്റൽ ബത്തേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഴശ്ശിരാജ കോളേജിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ ഷുഗർ പരിശോധന, തൈറോയ്ഡ് പരിശോധന, മൂന്ന് മാസത്തെ ശരാശരി ഷുഗർ (എച്ച് എ 1സി ) പരിശോധന, ബ്ലഡ് കൗണ്ട് പരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തി. കാഴ്ച പരിശോധനയിൽ ആവശ്യമായവർക്ക് സൗജന്യമായി കണ്ണടയും വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഏഴ് ദിവസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും സൗജന്യ മരുന്നുകളും ലഭ്യമാക്കി.
പഴശ്ശിരാജ കോളേജ് എൻ. എസ്. എസ് കോർഡിനേറ്റർ വിമ്യ, ഹോസ്പിറ്റൽ മാനേജർ അരുൺ, പി. ഡി. സി ലാബ് മാനേജർ പ്രിൻസ് തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 530 ഓളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ ആരോഗ്യപരിശോധനകളും ചികിത്സാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.




Leave a Reply