36 ഇനങ്ങളിലായി 200 ഓളം കുട്ടികൾ മാറ്റുരയ്ക്കും; സ്വാരിക 2കെ 26 ഉദ്ഘാടനം ചെയ്തു
തരുവണ: ഗവ യുപി സ്കൂൾ തരുവണയുടെ സ്കൂൾ കലോൽസവം സ്വാരിക 2കെ 26 വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു. കലയുടെ ചിറകിലേറി സ്വപ്നങ്ങൾക്ക് നിറമേകാൻ എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
36 ഇനങ്ങളിലായി 200 ഓളം കുട്ടികൾ മത്സരിക്കുന്ന സ്കൂൾകലാമേള രണ്ട് ദിവസങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ഷാഫി സി അദ്ധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ എയഅജയകുമാർ സ്വാഗതം ആശംസിച്ചു.
എസ്എംസി ചെയർമാൻ മുഹമ്മദലി കെ, മദർ പി ടി എ പ്രസിഡന്റ് അസ്മ്മില പി, മദർ പി ടി എ വൈസ് പ്രസിഡന്റ് സുൽഫത്ത് കെ, പി ടി എ അംഗങ്ങളായ നാസർ അരങ്ങാട്ടിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടി എം, എസ് ആർ ജി കൺവീനർ ലിനു പി ജോസഫ് വർഗീസ് തുടങ്ങിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ്റ് ഷൈൻ റോമില സി ടി നന്ദി പറഞ്ഞു.
കലോത്സവ കമ്മിറ്റി കൺവീനർ ഐശ്വര്യ സി വി യുടെ നേതൃത്വത്തിൽ സീന കെ,അഖില എ കെ, സിനി എ ജെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





Leave a Reply