October 13, 2026

വാർഷികാവധി കഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ മലയാളി നഴ്സിനെ കാണാനില്ലെന്ന് പരാതി

0
IMG_20261013_153956
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബത്തേരി അയ്യൻകൊല്ലി സ്വദേശിനിയായ ഫിലോമിനയെയാണ് (32) റിയാദിൽ കാണാതായത്. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായ ഫിലോമിന, വാർഷികാവധി കഴിഞ്ഞ് ഈ മാസം 10-ന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്.

 

യാത്രയ്ക്കിടയിൽ ജിദ്ദ വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടെന്നും കാണിച്ച് ഫിലോമിന രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിനുശേഷമാണ് ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതെയായത്.

 

റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഫിലോമിനയെക്കുറിച്ചുള്ള വിവരങ്ങൾക്കായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *