വയനാടിന്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ നിര്യാതനായി
മാനന്തവാടി: പരമ്പരാഗത നെൽവിത്തുകളുടെ കാവലാളും ‘വയനാടിന്റെ നെല്ലച്ഛൻ’ എന്ന് അറിയപ്പെടുകയും ചെയ്യുന്ന പത്മശ്രീ ജേതാവ് മാനന്തവാടി കൊയിലേരി നി ട്ടറ ചെറുവയൽ രാമൻ (75) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
പാരമ്പര്യമായി കൈമാറിവന്ന അപൂർവ്വവും നാടനുമായ നിരവധി നെൽവിനങ്ങൾ സംരക്ഷിച്ചുപോന്ന അദ്ദേഹത്തിന്, കാർഷിക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പര പരമ്പരാഗത കാർഷിക രീതികളും നാടൻ വിത്തിനങ്ങളും വരുംതലമുറയ്ക്കായി കാത്തുവെക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് കാർഷിക മേഖലക്ക് സമ്മാനിച്ചത്. രാജ്യത്തിൻ്റെ അംഗീകാരങ്ങൾക്ക് പുറമെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.




Leave a Reply