October 15, 2026

ജിദ്ദയിൽ കാണാതായ മലയാളി നഴ്‌സ് ഫിലോമിന പോലീസ് കസ്റ്റഡിയിൽ; നിരോധിച്ച മരുന്നുകൾ കൈവശം വെച്ച കേസിൽ നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു

0
IMG-20261013-WA0160
By ന്യൂസ് വയനാട് ബ്യൂറോ

ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ ജിദ്ദയിൽ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിൽ. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട ഡ്രഗ് ട്രാഫിക്കിംഗ് കേസിലാണ് നടപടിയെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

കഴിഞ്ഞ പത്താം തീയതി അവധിക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനായി യാത്ര തിരിച്ച ഫിലോമിനയെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അധികൃതർ ഇവരുടെ പാസ്‌പോർട്ടും ലഗേജും പിടിച്ചുവെച്ചത്. തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ഇടപെടലിലാണ് ഫിലോമിന പോലീസ് കസ്റ്റഡിയിലുണ്ടെന്ന വിവരം പുറത്തുവന്നത്.

 

നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകൾ സൗദിയിൽ നിരോധിക്കപ്പെട്ടതോ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായതോ ആയിരിക്കാമെന്ന നിഗമനമാണ് ഉയരുന്നത്. എങ്കിലും ഫിലോമിനയുടെ കൈവശമുണ്ടായിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്നോ സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്. ദിവസങ്ങളായി ഫിലോമിനയെക്കുറിച്ച് വിവരമില്ലാതെ ആശങ്കയിലായിരുന്ന കുടുംബത്തിന് ഇവർ കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരണം ആശ്വാസമായിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *