October 15, 2026

പടിഞ്ഞാറത്തറ ടൗൺ വികസനം: ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം

0
IMG-20261015-WA0015(1)
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടംപിടിച്ച പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് ബാണാസുരസാഗർ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓഫീസും കോട്ടേഴ്സുകളും ഉൾപ്പെടുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് വികസനത്തിന് തടസ്സമായിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ബാണാസുര ഡാം സന്ദർശിക്കാനായി എത്തുന്ന പ്രധാന ടൗണാണിത്. എന്നാൽ അനുയോജ്യമായ ഒരു ബസ് സ്റ്റാൻഡോ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമോ ഇല്ലാത്തതിനാൽ ടൗൺ കടുത്ത ഗതാഗതക്കുരുക്കിലും ബുദ്ധിമുട്ടിലുമാണ്.

 

പണ്ട് ബാണാസുരസാഗർ ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഈ സ്ഥലം നിലവിൽ വർഷങ്ങളായിട്ടും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുകയാണ്. ഡാം കമ്മീഷൻ ചെയ്ത് സർക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്തിന് ഇതിന്റെ വിനോദ നികുതിയോ മറ്റ് ടാക്സുകളോ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഡാമിന്റെ വേസ്റ്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് പഞ്ചായത്താണ്. പത്ത് വർഷം മുൻപ് കമ്മീഷൻ ചെയ്യേണ്ടിയിരുന്ന പദ്ധതിയുടെ കനാൽ നിർമ്മാണങ്ങൾ പലയിടത്തും പൂർത്തിയാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. മെയിൻ കനാലിന്റെ കോൺക്രീറ്റ് പോലും പൂർത്തിയാക്കാതെ സബ് കനാലുകൾക്കായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ കാലാവധിയും മേൽനോട്ട ഓഫീസിന്റെ കാലാവധിയും കഴിഞ്ഞിട്ടും ഇപ്പോഴും ഇത് ഇവിടെത്തന്നെ തുടരുകയാണ്. ദിവസേന അമ്പതോളം ബസുകൾ കയറിയിറങ്ങുന്ന നിലവിലുള്ള സ്റ്റാൻഡ് വീർപ്പുമുട്ടുമ്പോൾ, ടൗണിന്റെ ഹൃദയഭാഗത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ രണ്ടര ഏക്കർ സ്ഥലത്തിന്റെ പകുതി ഭാഗം ഗ്രാമപഞ്ചായത്തിന് കൈമാറിയാൽ വിപുലമായ ബസ് സ്റ്റാൻഡും പാർക്കിംഗ് സൗകര്യവും ഒരുക്കാനാകും. ബാക്കി സ്ഥലത്ത് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസിനും കോട്ടേഴ്സുകൾക്കും പ്രവർത്തിക്കാനുള്ള സൗകര്യവും ഒരുക്കാവുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ടൗൺ നവീകരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കയ്യിലുള്ള പകുതി സ്ഥലം ഗ്രാമപഞ്ചായത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *