തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
തൃക്കൈപ്പറ്റ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ ആഘോഷിക്കുന്നു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഗ്രന്ഥം വെപ്പോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് 19 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമി ദിനത്തിൽ ആസുരിക ശക്തികളെ ഉൻമൂലനം ചെയ്ത് ദേവിക ശക്തി കൈവരിച്ച ദുർഗ്ഗാപൂജയും, 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ ഐശ്വര്യ സമൃദ്ധി കൈവരിക്കുന്ന ലക്ഷ്മി പൂജയും ഗ്രന്ഥപൂജയും നടക്കും. വിജയദശമി ദിനമായ 21 ബുധനാഴ്ച അന്ധകാരത്തിൽ നിന്നും അജ്ഞതയിൽ നിന്നും അറിവിന്റെ സോപാനത്തിലേക്ക് നയിക്കുന്ന സരസ്വതി പൂജ, രാവിലെ 6.30 ന് വാഹന പൂജ, ഗ്രന്ഥമെടുപ്പ് എന്നിവയ്ക്ക് ശേഷം ഒൻപത് മണിക്ക് വിദ്യാരംഭവും നടക്കും. പൂജ വെക്കുവാനുള്ള പുസ്തകങ്ങൾ 18-ാം തീയതി വൈകിട്ട് ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണെന്നും വിദ്യാരംഭം നടത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 9074256507, 9656800440, 9995369400 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.




Leave a Reply