ബസ്സും മിൽക്ക് ടാങ്കറും കൂട്ടിയിടിച്ച് റോഡിൽ ഡീസൽ പരന്നു; ഫയർഫോഴ്സ് അപകടമൊഴിവാക്കി
മാനന്തവാടി: മാനന്തവാടി-നെടുംപൊയിൽ റോഡിൽ പേര്യ 37-ൽ കെഎസ്ആർടിസി ബസ്സും മിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഇന്ധനം പരന്നൊഴുകി. ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ തെന്നിമറിയാൻ സാധ്യതയുള്ളതിനാൽ മാനന്തവാടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡിലെ ഓയിൽ പൂർണ്ണമായി നീക്കം ചെയ്ത് വലിയ അപകടസാധ്യത ഒഴിവാക്കി. മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്, അജിൽ കെ., ബിനീഷ് ബേബി, ഹോം ഗാർഡ് ശിവദാസൻ, സിവിൽ ഡിഫൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




Leave a Reply