October 17, 2026

പയ്യമ്പള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
IMG_20261017_150036
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  പയ്യമ്പള്ളിയിൽ പ്രൈവറ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:30-ഓടെയാണ് എറണാകുളത്ത് നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന ‘കൊച്ചിൻ ട്രാവൽസ്’ ബസ്സും കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രക്കും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്. മാനന്തവാടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും, വാഹനങ്ങൾ മാറ്റി റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.എസ്. സുജിത്, കെ. രജീഷ്, മനു അഗസ്റ്റ്യൻ, കെ. അജിൽ, വി.ഡി. അമൃദേഷ്, കെ.എ. സനൂപ്, ഹോം ഗാർഡ്മാരായ കെ. ശിവദാസൻ, പി.യു. ജോബി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *