October 17, 2026

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

0
IMG-20261017-WA0207(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 25 വരെ സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന് തുടക്കമായി. മാനന്തവാടി ഗാന്ധി പാർക്കിൽ നിന്ന് തലപ്പുഴയിലേക്ക് നടന്ന വിളംബര ഘോഷയാത്ര നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോണി മറ്റത്തിലാനി, എൽസി ജോയ്, വി.കെ. ശശികുമാർ, ലൈജി തോമസ്, മുജീബ് റഹ്മാൻ, ജോണി പി. ജോർജ്, എൻ.എം. ആന്റണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

കേരളോത്സവത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, ക്രിക്കറ്റ് മത്സരങ്ങൾ ജി.എച്ച്.എസ്. വാളാടിലും, കലാമത്സരങ്ങൾ കമ്മ്യൂണിറ്റി ഹാളിലും, ആർച്ചറി മത്സരങ്ങൾ വെൺമണി എ.എൽ.പി. സ്കൂളിലും നടന്നു. ഒക്ടോബർ 23-ന് ചുങ്കത്ത് വെച്ച് ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസ്, ഡബിൾസ് ചാമ്പ്യൻഷിപ്പും 24-ന് തലപ്പുഴ എട്ടാം നമ്പർ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും. 25-ന് തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്‌ലറ്റിക് മത്സരങ്ങൾ നടക്കുന്നതാണ്. തുടർന്ന് വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനത്തോടെ കേരളോത്സവം അവസാനിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *