June 23, 2026

അതുല്യ വിൻസന്റിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എൻ സി പി (എസ്) മുള്ളംകൊല്ലി മണ്ഡലം കമ്മിറ്റി

0
Img 20240905 Wa00542
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി, മുള്ളൻകൊല്ലി ചേലൂർ കൊച്ചുപുരയിൽ അതുല്യ വിൻസന്റിന്റെ ( 27) ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ സി പി (എസ്) മുള്ളംകൊല്ലി മണ്ഡലം കമ്മിറ്റി യോഗം ചേർന്നു .

മുള്ളൻകൊല്ലി എൻ എൻ വൈ സി (എസ്) പ്രവർത്തകയായ അതുല്യ വിൻസലിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻ സി പി (എസ്) മുള്ളൻകള്ളി മണ്ഡലം കമ്മിറ്റി യോഗം ചേർന്നത് .

യുവതിയെ മരണത്തിലേക്ക് തള്ളി വിടാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉള്ളതിനാൽ വിസ തട്ടിപ്പ് കേസിൽ നിരവധി സാധാരണക്കാരുടെ പണം നഷ്ടപ്പെട്ടത ടക്കം യുവതിയുടെ മരണത്തിനും ബന്ധം ഉണ്ടോ എന്ന് അന്വേഷത്തിലൂടെ പുറത്തുകൊണ്ടുവരാനും കമ്മിറ്റി ആവശ്യപ്പെട്ടു.

യുവതിയെ വിസ തട്ടിപ്പുകാർ കരുവാക്കിയോ എന്ന് സംശയിക്കേണ്ട സാഹചര്യം ഇവിടെയുണ്ടോ എന്നും, ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും, ഫോൺ കോളുകളും പരിശോധിക്കണമെന്നും എൻ സി പി എസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ മരണത്തിന്റെ യഥാർത്ഥ വിവരം പുറത്തുകൊണ്ടുവന്ന് തെറ്റ് ചെയ്തിട്ടുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ജോർജ് തെക്കേ മലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷൈജു വി കൃഷ്ണൻ, സുരേഷ് മരക്കടവ്, സജിത്ത് കളരിപ്പാട്ട്, സജീഷ് ഇ. വി, സനൽ പാടിച്ചിറ, ഷീബ സനൽ, രവി ചാമപ്പാറ രതീഷ് പാടിച്ചിറ സന്തോഷ് എം. വി സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *