June 23, 2026

ദേശീയ ഫാഷൻ ഷോയിൽ തിളങ്ങി എറിക് ഷിജോ ജോൺ; ജൂനിയർ സ്റ്റേജ് സെൻസേഷൻ പുരസ്‌കാരം

0
IMG_20260623_124152
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ചെന്നൈയിൽ വെച്ചുനടന്ന 2026-ലെ നാഷണൽ ഫാഷൻ ഷോ മത്സരത്തിൽ ജൂനിയർ സ്റ്റേജ് സെൻസേഷൻ പുരസ്‌കാരം നേടി പുൽപ്പള്ളി മുള്ളൻകൊല്ലി മഠത്തിൽ എറിക് ഷിജോ ജോൺ വീണ്ടും ശ്രദ്ധേയനായിരിക്കുന്നു. ഫാഷൻ ഷോ വേദികളിലെ കുട്ടി മോഡലായ എറിക്, റാമ്പുകളിലെ വിസ്മയകരമായ ചടുല ഭാവങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയും സ്റ്റേജിലെ മികച്ച പ്രകടനത്തിലൂടെയുമാണ് ഈ പുരസ്കാരത്തിന് അർഹനായത്. ബാംഗ്ലൂർ എറി കൾട്ടിവേറ്റ് സ്റ്റുഡിയോയുടെ സി.ഒ ആയും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പരസ്യ മോഡലായും എറിക് പ്രവർത്തിച്ചുവരുന്നുണ്ട്. അമ്മയായ ദൃശ്യ ഷിജോ ജോൺ, എറിക് കൾട്ടിവേറ്റ് സ്റ്റുഡിയോയിലൂടെയാണ് എറിക്കിന് പരിശീലനം നൽകുന്നത്. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനറായ ഷിജോ ജോൺ മഠത്തിലാണ് പിതാവ്. എഴുത്തുകാരനായ എൻട്രിക് ഷിജോ ജോൺ സഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *