May 22, 2026

പ്രളയ ദുരിതം: ഒക്ടോബർ രണ്ടിന് ബത്തേരിയിൽ സംഗീത വിരുന്ന്

0
IMG-20180925-WA0080
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
പ്രളയ ദുരിതത്തിൽ പ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം വയനാട്ടിലെ എല്ലാ ലയൺസ് ക്ലബ്ബുകളും ചേർന്ന് ഒക്ടോബർ രണ്ടാം തിയ്യതി വൈകിട്ട് 6 മണിക്ക് ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച്  സംഗീത വിരുന്ന് ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തലയുടെ നേതൃത്വത്തിലാണ് പരിപാടി.  സംഗീത നിശയിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ച് ചീരാലിൽ സൗജന്യമായി ലഭിച്ച 15 സെന്റ് സ്ഥലത്ത് കഴിയുന്നത്ര വീടുകൾ നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രൊഫ.വർഗീസ് വൈദ്യൻ ,യോഹന്നാൻ മറ്റത്തിൽ ,ഡോ.പ്രസാദ് ,ഷാജൻ കെ.ആർ ,ജേക്കബ്.സി. വർക്കി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *