May 4, 2024

സിസ്റ്റർ ലൂസിക്കെതിരെ സൈബർ ആക്രമണം: പള്ളിയിലെത്തിയവരിൽ മറ്റ് മതസ്ഥരും മദ്യപാനികളുമുണ്ടായിരുന്നുവെന്ന് സോഷ്യൽ മീഡിയ .

0
Fb Img 1537420843242 3
മാനന്തവാടി: ബലാത്സംഗക്കേസ് പ്രതി ബിഷപ് ഫ്രാങ്കോക്കെതിരേ സമരം നയിച്ച കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചതിന് വയനാട് കാരക്കാമല    മഠത്തിലെ സിസ്റ്റര്‍ ലൂസിക്കെതിരേ സാമുഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം തുടരുന്നു. 
ഒരാഴ്ച മുമ്പ് സിസ്റ്റര്‍ ലൂസി മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി ബന്ധപ്പെട്ടവര്‍ പുച്ഛിച്ച് തള്ളിയതോടെയാണ് അപവാദ പ്രചരണം ശക്തമായത്. മാനന്തവാടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയപ്പോള്‍ ക്ഷമിക്കാന്‍ ആയിരുന്നു പോലീസിന്റെ നിര്‍ദ്ദേശമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്നത് സഭയ്ക്കുള്ളില്‍ നിന്ന് തന്നെയാണോ എന്ന് സംശയിക്കുന്നു. പോലീസിന് പരാതി നല്‍കിയതിനു ശേഷവും അപകീര്‍ത്തി തുടരാന്‍ കാരണം നടപടി സ്വീകരിക്കാത്തതു കൊണ്ടാണെന്നും സിസ്റ്റര്‍ പറഞ്ഞു. 
സിസ്റ്റര്‍ ലൂസിക്ക് കാരയ്ക്കാമല പള്ളി വികാരി ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞദിവസം വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വര്‍ഗീയകലാപം സൃഷ്ടിക്കാനുദേശിച്ചുള്ള പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. 
കാരയ്ക്കാല ഇടവക പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറിയവരില്‍ അന്യമതസ്ഥരും മദ്യപാനികളും മറ്റും ഉണ്ടായിരുന്നുവെന്നാണ് സഭയെയും വൈദീകരെയും അനുകൂലിച്ചുള്ള ഒരു പോസ്റ്റില്‍ പറയുന്നത്. അന്യമതസ്ഥരെ സംഘടിപ്പിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയത് മാധ്യമ പ്രവര്‍ത്തകരാണെന്നാണ് മറ്റൊരു വിമര്‍ശനം. ഇങ്ങനെയുള്ള ജനക്കൂട്ടത്തെ ഭയപ്പെട്ടാണ് പള്ളി വികാരി വിലക്ക് പിന്‍വലിച്ചത്. സിസ്റ്റര്‍ ലൂസി തന്നിഷ്ട പ്രകാരം ജീവിക്കുന്ന ആളാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. 'മേലയങ്ങ് കര്‍ദിനാള്‍ തൊട്ട് മാനന്തവാടി മെത്രാന്റെയടക്കം കഥ പുറത്തുപറയാന്‍ കൊള്ളുന്നതാണോ' എന്ന് സിസ്റ്റര്‍ ലൂസി ഫേസ്ബുക്കിലൂടെ ചോദിച്ചുവെന്നാണ് മറ്റൊരു ആരോപണം. കെ.സി.ബി.സി. (കേരള കത്തോലിക്കാ മെത്രാന്‍ സമിതി) എന്നാല്‍ കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ എന്ന തരത്തില്‍ കമന്റിട്ട് കേരള സഭയെ മൊത്തതില്‍ സിസ്റ്റര്‍ ലൂസി മദ്യക്കച്ചവടക്കാരാക്കി. പൊതിഞ്ഞ് സൂക്ഷിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന, എന്ത് വന്നാലും ഒന്നും മിണ്ടാന്‍ പാടില്ലാത്ത ഒന്നല്ല കത്തോലിക്കാ സഭ എന്നും അവര്‍ ഫേസ്ബുക്കില്‍ കമന്റിട്ടുവെന്നും എതിരാളികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ ലൂസി സ്വന്തമായി വാഹനം  വാങ്ങിയത് സന്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വൈദീകര്‍ക്ക് സ്വന്തമായി വാഹനവും സമ്പത്തും ഉപയോഗിക്കാന്‍ അവകാശമുണ്ട്. കന്യാസ്ത്രീകള്‍ക്ക് ഈ അധികാരമില്ല. കാരണം അവര്‍ സന്യസ്തരാണ്. സന്യാസവും പൗരോഹിത്യവും രണ്ടാണ്.  ദാരിദ്രം, ബ്രഹ്മചര്യം അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിക്കുന്നവരാണ് കന്യാസ്ത്രീകള്‍. അവര്‍ അടങ്ങി ഒതുങ്ങിക്കഴിയേണ്ടവരാണെന്നുള്ള സൂചനയും പോസ്റ്റുകളിലുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *