May 12, 2026

ധനസഹായം വിതരണം ചെയ്തു

0
Img 20240907 094617
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമിധി ബോര്‍ഡ് ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതവുമാണ് ആശ്വാസ ധനസഹായമായി വിതരണം ചെയ്തത്. മരണമടഞ്ഞ അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15.35 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കിയത്. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധനസഹായ വിതരണം ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *