April 16, 2026

എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജില്‍ ഡെഡിക്കേറ്റഡ് ടെസ്റ്റിംഗ് സെന്റര്‍ സ്ഥാപിക്കും – ടി സിദ്ധിഖ് എം.എല്‍.എ

0
Img 20241004 100413
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്റ് കോളേജില്‍ ഡെഡിക്കേറ്റഡ് ടെസ്റ്റിംഗ് സെന്റര്‍ സ്ഥാപിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു.

എല്ലാ രീതിയിലും വളരെ പിന്നോക്കം നില്‍ക്കുന്ന നിര്‍ദ്ധരരും വളരെ മിടുക്കരുമായ കുട്ടികള്‍ ജില്ലയില്‍ ഉണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കാരണം ഇവര്‍ക്കു പല ഉന്നത നിലവാരത്തിലുള്ള കോഴ്സുകളുടെ മത്സര പരീക്ഷകളിലും പങ്കെടുക്കുവാന്‍ സാധിക്കാറില്ല. ഇതിനു കാരണം എല്ലാ ഉന്നത മത്സര പരീക്ഷകളുടെയും ടെസ്റ്റിംങ്ങ് സെന്ററുകള്‍ ജില്ലയ്ക്കു പുറത്ത് വിദൂര ജില്ലകളിലാണ്. എന്തെന്നാല്‍ വയനാട്ടില്‍ ഇങ്ങനെയുള്ള പരീക്ഷകള്‍ നടത്തുവാനുള്ള സെന്ററുകളും, പ്രത്യേകിച്ചു ഓണ്‍ലൈന്‍ സംവിധാനം വിരളമാണ്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ തന്നെ ഒരു ഡെഡിക്കേറ്റഡ് ടെസ്റ്റിംഗ് സെന്റര്‍ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ രീതിയില്‍ നിര്‍മ്മിക്കുന്ന സെന്ററില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനുള്ള സജീകരണങ്ങളും വേണ്ടത്ര ജീവനക്കാരുടെ സേവനവും ലഭ്യമാക്കേണ്ടതുമുണ്ട്. ഇത്തരത്തിലുള്ള ഒരു സെന്റര്‍ നിര്‍മ്മിക്കുവാന്‍ ജില്ലയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോളേജായ എന്‍.എം.എസ്.എം കോളേജ് എറെ ഉചിതമാണ് സെന്റര്‍ സ്ഥാപിക്കുവാനുള്ള കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലവും ലഭ്യമാണ്. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ കിഫ്ബി പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ മനോജ് ചുമ്മാര്‍ (കെ എസ് ഐ ടി ഐ എല്‍ ), കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സുബിന്‍ പി ജോസഫ്, പി കബീര്‍, ഷാജി തദേവൂസ്, രജിത്ത് എം ആര്‍, ഷൗക്കത്തലി സിഎം എന്നിവര്‍ പങ്കെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *