വന്യജീവി വാരാഘോഷം ;സൈക്കിൾ റാലി സംഘടിപ്പിച്ചു
കൽപ്പറ്റ :വന്യജീവി വാരാഘോഷം 2024 നോട് അനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്റാറി ഡിവിഷൻ വയനാടും ബൈക്കേഴ്സ് ക്ലബ് വയനാടും സംയുക്തമായി ഇന്ന് കൽപ്പറ്റ മുതൽ മീനങ്ങാടി വരെ പരിസ്ഥിതി അവബോധ സൈക്കിൾ റാലി നടത്തി. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച സൈക്കിൾ റാലി വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ഷാജി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കൽപ്പറ്റ സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞു, വയനാട് സോഷ്യൽ ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം ടി ഹരിലാൽ അധ്യക്ഷത വഹിച്ചു. വയനാട് ബൈക്കേസ് ക്ലബ് അംഗങ്ങളായ ഷൈജൽ, ഡോക്ടർ സാജിദ് എന്നിവർ ആശംസകൾ അറിയിച്ചു. കൽപ്പറ്റ സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം കെ ശശി നന്ദി പറഞ്ഞു. വയനാട് സോഷ്യൽ ഫോറസ്റ്ററി ജീവനക്കാർ, വയനാട് ബൈക്കേഴ്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.





Leave a Reply