ജ്വാല ദ്വിദിന സഹവാസക്യാമ്പ് നടത്തി .
കരിങ്കുറ്റി: കരിങ്കുറ്റി ജി വി എച്ച് എസ് എസ്
സോഷ്യൽ സർവീസ് സ്കീമിന്റെ ‘ജ്വാല’ ദ്വിദിന സഹവാസ ക്യാമ്പ് പിടിഎ പ്രസിഡന്റ് ജിതേഷ് കുമാർ പി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ
വിനോദ് പുല്ലഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സി.എം ലിജി , എംപിടിഎ പ്രസിഡന്റ് പി. സിന്ധു , സീനിയർ അസിസ്റ്റന്റ് ഹരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ബിജു ജോർജ്, ഉണ്ണിമായ ജോർജ് എന്നിവർ ക്ലബ്ബിന് നേതൃത്വം നൽകി
ജ്വാല ദ്വിദിന സഹവാസ ക്യാമ്പിൽ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിനെ ആകർഷകമാക്കി.ബോധവൽക്കരണ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ്, പ്രകൃതി നടത്തം, നാട്ടറിവ് പാട്ടുകൾ, യോഗ പരിശീലനം, ലഹരിവിരുദ്ധ സംവാദം, ശില്പശാല, പൂന്തോട്ടനിർമാണം എന്നിവയിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി.





Leave a Reply