ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
കമ്പളക്കാട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഊരിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി . ഊര് വാസികൾക്കായി മാനസിക ഉല്ലാസ പരിപാടികളും സംഘടിപ്പിച്ചു.സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു.ട്രൈബൽ പ്രൊമോട്ടർ രമ , സുർജിത്ത്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply