November 11, 2024

കുറവാ ദീപിൽ രണ്ട് ഗേറ്റിൽ കൂടെയും സഞ്ചരികളെ പ്രവേശിപ്പിക്കണം വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി*

0
Img 20241009 135557

മാനന്തവാടി:- വയനാട് ജില്ലയിലെ അതിപ്രധാനമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുറുവാദീപ് ബഹുമാനപ്പെട്ട ഹൈകോടതി ഉത്തരവുപ്രകാരം തുറന്നു പ്രവർത്തിക്കാൻ ഇരിക്കെ കുറുവാ ദ്വീപിലേക്കുള്ള പ്രവേശണം പാക്കം വഴി മാത്രം നിജപ്പെടുത്തിയത് ശരിയായ നടപടിയല്ല. ഇത് അടിയന്തരമായി പുന പരിശോധിച്ചു പാൽവെളിച്ചം വഴിയും കൂടി ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം, അതിന് അടിയന്തരമായി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ല കമ്മിറ്റി വ്യക്തമാക്കി.

 

കൽപ്പറ്റയിലെ പ്രിൻസ് ഇൻ ഹോട്ടലിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി സ്വാഗതം ആശംസിച്ചു, ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അധ്യക്ഷനായ ചടങ്ങ്, ചെയർമാൻ കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ കൺവീനർ അൻവർ മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പട്ടു വിയ്യനാടൻ, സജി മാനന്തവാടി, അരുൺ കരാപ്പുഴ, അനസ് മാനന്തവാടി, ഫാത്തിമ തെന്നൽ, മുനീർ കാക്കവയൽ, സുമ പള്ളിപ്രം, ബാബു ത്രീ റൂട്ട്, സന്ധ്യ ത്രീറൂട്ട്, വർഗീസ് വൈത്തിരി,സനീഷ് മീനങ്ങാടി,അബ്ദുറഹ്മാൻ മാനന്തവാടി, ദിനേഷ് കുമാർ മാനന്തവാടി, യാസീൻ കാട്ടിക്കുളം,പ്രപിതാ ചുണ്ടേൽ, മനോജ് മേപ്പാടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *