April 16, 2026

നവീകരിച്ച പുതാടി പള്ളി കൂദാശക്ക് ഒരുങ്ങി

0
Img 20241009 Wa0056
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ: നവീകരിച്ച പുതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോൻ കൂദാശ ഒക്ടോബർ 11 വെള്ളി 12 ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 5.45 ന് പള്ളി കവാടത്തിൽ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് കൽക്കരിശ്, കൊടിമരം കൂദാശ നടക്കും 6.15 ന് കൊടി ഉയർത്തും. 7 മണിക്ക് സന്ധ്യാ പ്രാർത്ഥനയോടനുബന്ധിച്ച് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെയും അകമാലി-പെരുമ്പാവൂർ ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തായുടെയും മുഖ്യ കാർമ്മികത്വത്തിൽ ദൈവാലയത്തിന്റെ വി. മൂറോനാ ലുള്ള കുദാശ നടക്കും.

8.45 ന് ആശീർവാദം, ഭക്ഷണം. ശനിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന തുടർന്ന് വി. മൂന്നിന്മേൽ കുർബാന. 10.30 ന് നടക്കുന്ന ഇടവകയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം എം എൽ എ, ഐ.സി.ബാലകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ മുൻവികാരിമാരെയും ട്രസ്റ്റി സെക്രട്ടറി മാരേയും ഇടവകയിലെ 70 വയസ് പൂർത്തീകരിച്ചവരേയും ആദരിക്കും. തുടർന്ന് ആശീർവ്വാദം ഒരുമണിക്ക് കൊടിയിറക്കൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *