June 13, 2026

അംഗന്‍വാടി കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു

0
batheri
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ 42 അംഗന്‍വാടികളിലെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ സുമതി അദ്ധ്യക്ഷത വഹിച്ചു. അംഗണ്‍വാടികള്‍ക്കുളള മിക് സിയും ചടങ്ങില്‍ വിതരണം ചെയ്തു.സ്ഥിരം സമിതി അംഗങ്ങളായ സി.കെ സഹദേവന്‍, ബാബു അബ്ദുള്‍ റഹ്മാന്‍, കൗണ്‍സിലര്‍മാരായ കെ. റഷീദ്, എന്‍.കെ മാത്യു, ശാന്ത ഗോപാലന്‍, അഹമ്മദ്കുട്ടി കണ്ണിയന്‍, ലീല പാലപ്പാത്ത്, വി.പി ജോസ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news