April 16, 2026

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എട്ടിടത്ത് എസ്എഫ്ഐ 

0
Img 20241011 094554
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കലിക്കറ്റ്‌ സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പതിനഞ്ചിൽ എട്ടിടത്ത്‌ എസ്‌എഫ്‌ഐ. കെഎസ്‌യുവിൽ നിന്നും ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ്‌ യൂണിയനും ലക്കിടി ഓറിയന്റിൽ കോളേജും തിരിച്ചുപിടിച്ചു. ഓറിയന്റിൽ കോളേജിൽ നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായപ്പോൾതന്നെ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു.

നടവയൽ സിഎം കോളേജ്‌, പുൽപ്പള്ളി എസ്‌ എൻ കോളേജ്‌, ലക്കിടി ഓറിയന്റൽ കൾനറി കോളേജ്‌, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പുൽപ്പള്ളി സി കെ രാഘവൻ ബിഎഡ്‌ കോളേജ്‌, കണിയാമ്പറ്റ ബിഎഡ്‌ കോളേജ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ മുഴുവൻ മേജർ സീറ്റുകളും നേടി യൂണിയൻ പിടിച്ചു.

കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജിൽ ഫൈൻ ആർസ്‌ സെക്രട്ടറി, ഒന്നാം വർഷ വിദ്യാർഥി പ്രതിനിധി, മൂന്ന്‌ അസോസിയേഷൻ സീറ്റുകൾ എന്നിവ നേടി. ബത്തേരി അൽഫോൺസാ കോളേജിൽ ഫൈൻ ആർട്‌സ്‌ സെക്രട്ടറി, ജനറൽ ക്യാപ്‌റ്റൻ, മീനങ്ങാടി ഇഎംബിസി കോളേജിൽ വൈസ്‌ ചെയർമാൻ എന്നീ സീറ്റുകളും എസ്‌എഫ്‌ഐ വിജയിച്ചു. എസ്‌എഫ്‌ഐയെ വിജയിപ്പിച്ച വിദ്യാർഥികളെയും വിജയികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്‌തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *