April 16, 2026

കണിയാമ്പറ്റ സ്കൂൾ ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു

0
Img 20241017 Wa00481
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ: ‘വായനയാണ് വഴി’എന്ന സന്ദേശമുയർത്തി കണിയാമ്പറ്റ ഗവ:ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന ഫാമിലി മെഗാക്വിസ്സ് സംഘടിപ്പിച്ചു.കുട്ടികളുടെ സ്വതന്ത്രവായനയും എഴുത്തും പരിപോഷിപ്പിക്കുന്ന വീട്ടകങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം പരിപാടി സംഘടിപ്പിച്ചത്. കുട്ടിയും രക്ഷിതാവും ഒരു ടീമായി പങ്കെടുത്ത സവിശേഷമത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻററി പ്രിൻസിപ്പാൾ രഘുനാഥ് കെ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിബു. എ.കെ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ പദ്ധതി വിശദീകരണം നിർവഹിച്ചു. പ്രോഗ്രാം ഡയരക്ടർ അജ്മൽ കക്കോവ് സ്വാഗതവും ഡോ.റീന സതീഷ് നന്ദിയും പറഞ്ഞു.’ഇന്ത്യ : സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ’ എന്നതായിരുന്നു നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായി നേതൃത്വം നൽകിയ ഫാമിലി മെഗാക്വിസ്സിന്റെ വിഷയം. ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റമിൽറോമലും അച്ഛൻ ബേബി നാപ്പള്ളിയും ചേർന്ന ടീം ക്വിസ്സിൽ ഒന്നാം സ്ഥാനവും പത്താം ക്ലാസ് വിദ്യാർത്ഥി ത്വാഹാമുഹമ്മദും മാതാവ് റൈഹാനത്തും ചേർന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കന്ററി വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി അൻസിയ മരിയയും അമ്മ ഷൈനി മാത്യുവും ചേർന്ന ടീമും

നിദഫാത്തിമയും മാതാവ് ഷമീറയും ചേർന്ന ടീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

 

ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി ലെസ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത്,വികസനകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സൺ കെ. കുഞ്ഞായിഷ, വാർഡ് മെമ്പർ എം.പി നജീബ്, പ്രധാനാധ്യാപകൻ സുമിത്ത് ശ്രീധരൻ, എം.പി.ടി.എ പ്രസിഡണ്ട് ഷക്കീല, ഭരതൻ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി. കണിയാമ്പറ്റയുടെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഷംസുദ്ദീൻ വി.യുടെ ഓർമ്മയ്ക്കായുള്ള ക്യാഷ്പ്രൈസും ട്രോഫികളുമാണ് വിജയികൾക്ക് സമ്മാനമായി നൽകിയത്. കാണികളായെത്തിയ പൂർവവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലൈവ് സമ്മാനങ്ങളും നൽകി. ഹയർസെക്കന്ററി സ്റ്റാഫ് സെക്രട്ടറി സ്വാഗതവും ഹൈസ്കൂൾ സ്റ്റാഫ്സെക്രട്ടറി നിഷ വടക്കേടത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *